Online Admissions @ University of Kerala

ഒന്നാം വർഷ ബിരുദ പ്രവേശനം (FYUGP CSS) - 2024

കേരള സർവകലാശാലയിലെ വിവിധ പഠന ഗവേഷണ വകുപ്പുകൾ നടത്തുന്ന നാലു വർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദ കോഴ്സുകളിലേക്കുള്ള 2024 - 2025 വർഷത്തെ ഓൺലൈൻ പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഈ അധ്യയന വർഷം 16 മേജർ പ്രോഗ്രാമുകളും 51 മൈനർ പ്രോഗ്രാമുകളുമാണ് ലഭ്യമാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ 16 മേജറുകളിൽ നിന്നും പത്ത് മേജർ വിഷയങ്ങൾ ഓപ്ഷൻ ആയി സമർപ്പിക്കാം.

സവിശേഷതകൾ

  • വിജ്ഞാന അടിത്തറ, ബൗദ്ധിക കഴിവുകൾ, മൾട്ടി ഡിസിപ്ലിനറി വീക്ഷണങ്ങൾ, അടിസ്ഥാന വൈദഗ്ധ്യം, സാമൂഹിക പ്രതിബദ്ധത, ഗവേഷണ അഭിരുചി എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുത്ത് അവരെ തൊഴിൽമേഖലയുമായി നേരിട്ട് ബന്ധപ്പെടുത്തുന്നതിനും പ്രസ്തുത പഠനമേഖലകളിലെ ഗവേഷണത്തിന് പ്രാപ്തരാക്കുന്നതിനും പര്യാപ്തമായ പാഠ്യ പദ്ധതി.
  • ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ഹിന്ദി, മലയാളം, തമിഴ്, എന്നീ ഭാഷകളിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന കോഴ്സുകൾ.
  • വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് മൈനർ വിഷയങ്ങൾ തെരഞ്ഞെടുക്കാം.
  • ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് 5 സെമസ്റ്റർ (2.5 വർഷം) കൊണ്ട് ഡിഗ്രി നേടാം
  • ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെ (UGC മാനദണ്ഡങ്ങൾക്ക് വിധേയമായി) തന്നെ ഗവേഷണ പഠനത്തിനും നെറ്റ് പരീക്ഷയ്ക്കും യോഗ്യത ഉണ്ടായിരിക്കുന്നതാണ്.
  • എല്ലാ ബിരുദ പ്രോഗ്രാമുകളോടൊപ്പവും മൂല്യാധിഷ്ഠിത, നൈപുണ്യ വികസന കോഴ്സുകൾ പഠിക്കുന്നതിനുള്ള അവസരം
  • ആദ്യ രണ്ട് സെമസ്റ്ററുകൾക്ക് ശേഷം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിച്ച മേജർ/മൈനർ വിഷയങ്ങൾ മാറാനുള്ള അവസരം.
  • ഓൺലൈൻ കോഴ്സുകൾ, ഇന്റേൺഷിപ്പ്, റിസർച്ച് പ്രൊജക്റ്റ് എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
  • മൂന്ന് വർഷത്തിൽ ഒരു നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കി പഠനം അവസാനിപ്പിക്കുന്നവർക്ക് BA/BSc/BBA/BCom ഡിഗ്രി.
  • പഠനത്തിന്റെ മൂന്ന് വർഷത്തിൽ എഴുപത്തഞ്ചു ശതമാനം (CGPA-7.5) കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് നാലാം വർഷം ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച് പഠിക്കാം.
  • ഗവേഷണ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാൻ ട്രാൻസ്ലേഷണൽ റിസർച്ച് സെൻററും സ്റ്റാർട്ട് അപ്പ് വിഭാഗവും
  • വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ള ശാസ്ത്രജ്ഞരുമായും പ്രൊഫസർമാരുമായും സംവദിക്കുവാനുള്ള അവസരം
  • ഹോസ്റ്റൽ, ജിംനേഷ്യം, സ്റ്റേഡിയം മുതലായ സൗകര്യങ്ങൾ.
  • ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രീകൃത ലബോറട്ടറിയും പഠന വകുപ്പുകളിലെ ലബോറട്ടറികളും
  • വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനായി, പ്ലേസ്മൻറ്റ് സെൽ, ഫിനിഷിങ് സ്കൂൾ തുടങ്ങിയവ
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പസ് ലൈബ്രറി.
  • ബൃഹത്തായ പൂർവ്വവിദ്യാർഥി സംഘടന
  • കാര്യക്ഷമമായ പരീക്ഷ സമ്പ്രദായവും സമയബന്ധിതമായ ഫലപ്രഖ്യാപനവും

അപേക്ഷ ഫീസ്: GENERAL/SEBC- Rs.1000/- SC/ST - Rs. 500/-

ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി : 07.06.2024

FYUGP CSS അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി Email: cugs@keralauniversity.ac.in. Mob: 8304050588

Major Programmes

  1. Biology
  2. Physics
  3. Computer Science
  4. Chemistry
  5. Mathematics
  6. Geology
  7. Psychology
  8. Hindi
  9. Malayalam and Kerala Studies
  10. English
  11. Sanskrit
  12. Politics & International Relations
  13. Economics
  14. History
  15. B.Com Hons. with Research
  16. BBA Hons. with Research

Minor Programmes

  1. Aquatic Science & Fisheries
  2. Applied Aqua Culture
  3. Biochemistry
  4. Biotechnology
  5. Botany
  6. Biodiversity Conservation
  7. Biostatistics & Demography
  8. Environment & Climate Change Science
  9. Fisheries Science
  10. Marine Biology
  11. Zoology
  12. Psychology
  13. Physics
  14. Chemistry
  15. Mathematics
  16. Statistics
  17. Geology
  18. Electronics & Photonics
  19. Machine Learning
  20. Nanoscience & Nanotechnology
  21. Artificial Intelligence
  22. Data Analytics
  23. Data Science
  24. Energy & Functional Materials
  25. Economics
  26. History
  27. Sociology
  28. Philosophy
  29. Political Science & International Relations
  30. Public Administration
  31. West Asian Studies
  32. Applied Linguistics
  33. Journalism
  34. Archaeology
  35. Manuscriptology & Paleography
  36. English
  37. French
  38. Russian Language & Literature
  39. German
  40. Arabic Language & Literature
  41. Hindi
  42. Malayalam & Kerala Studies
  43. Tamil Language & Literature
  44. Sanskrit Language & Literature
  45. Library & Information Science
  46. Finance & Taxation Management
  47. Travel & Tourism
  48. Human Resource Management
  49. Marketing
  50. Supply Chain & Logistics
  51. Cybersecurity Laws & Intellectual Property Rights

Four Year Under-Graduate Programmes Admission (FYUGP-CSS)-2024

(Teaching and Research Departments of the University)

Online applications are invited for admission for the academic year 2024-2025 to the four-year honours with research undergraduate degree programme conducted by various teaching and research departments in the University of Kerala.16 major programmes and 51 minor programmes are offered this year. Students can submit 10 major subjects as optional out of the16 majors.

Highlights

  1. Adequate curriculum in the respective fields of study to cultivate knowledge base, intellectual skills, multidisciplinary perspectives, foundational skills, social responsibility, research aptitude in the students and to make them relevant in the field of work.
  2. Courses that help students to master English, Sanskrit, Arabic, French, German, Russian, Hindi, Malayalam, and Tamil.
  3. Students can choose their minor subjects according to their interest.
  4. Students can earn their degree within five semesters (2.5 years) using the fast-track system.
  5. A student who successfully completes Honours with Research Degree shall be eligible(complying to UGC regulations) for the research study and NET examination without Post Graduation.
  6. Opportunity to study value-based and skill development courses simultaneously with all degree programmes.
  7. Opportunity to change the major/minor subjects in which they are admitted after the first two semesters.
  8. Online courses, internships and research projects are part of the curriculum.
  9. BA/BSc/BBA/BCom Degree for those students who complete their studieswith a specified creditin three years.
  10. Students who secure 75% (CGPA 7.5) within the three years of their study could pursue the Honours Degree with research in their fourth year.
  11. Translational Research Centre and start-up support to achieve the outcomes of research activities.
  12. Opportunities to interact with scientists and professors in foreign universities and research institutes.
  13. Facilities like hostel, gymnasium,stadium etc.
  14. Remarkable centralized laboratory andwell equipped laboratories in academic departments.
  15. Placement cell, finishing school, etcfor vocational skill development training for students.
  16. Campus library that works 24 hours.
  17. Large alumni organization.
  18. Efficient examination and evaluation system and timelydeclaration of results.


Contact Us

For FYUGP CSS related queries
8304050588
cugs@keralauniversity.ac.in

Information

Application Fee : GENERAL/SEBC- Rs.1000/- SC/ST - Rs. 500/-
Last date for submitting online application : 07.06.2024

This site is best viewed in latest versions of Mozilla Firefox, Google Chrome etc.
© 2024 University of Kerala. All rights reserved
Powered by Computer Centre, University of Kerala